റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് മോട്ടോര്‍വഹനങ്ങളില്‍ കൂളിംഗ്ഫിലിം പരിശോധന നര്‍ത്തിവച്ചു

January 22, 2021 - 8:16 am

തിരുവനന്തപുരം: വാഹനങ്ങളിലെ കൂളിംഗ് ഫിലിം, കര്‍ട്ടന്‍ പരിശോധനകള്‍ നിര്‍ത്തിവച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ സ്‌ക്രീന്‍ പരിശോധനയാണ് താല്ക്കാലികമായി നര്‍ത്തിവച്ചത് . വാഹനങ്ങളില്‍ കൂളിംഗ് പേപ്പറുകള്‍ പതിപ്പിക്കുന്നതും കര്‍ട്ടന്‍ ഉപയോഗിക്കുന്നതും സുപ്രീം കോടതി നിരോധിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍വാഹന വകുപ്പ് 2021 ജനുവരി 17 ഞായറാഴ്ചമുതലാണ് പരിശോധന ആരംഭിച്ചത്. പ്രതിദിനം ആയിരത്തിലധികം വാഹനങ്ങള്‍ക്ക് പിഴ ഈടാക്കിയത് വിവാദമായതോടെയാണ് പരിശോധന താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചത്. വാഹന ഉടമകള്‍ നിയമം കര്‍ശനമായി പാലിക്കണമെന്ന് ഗതാഗത കമ്മീഷണര്‍ ആവശ്യപ്പെട്ടു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *