റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസര്‍കോട് ഗവ. ആയുര്‍വേദാശുപത്രികളില്‍ ശിശുരോഗ ഒ.പി

January 23, 2021 - 11:02 am

കാസര്‍കോട്: പടന്നക്കാട് ജില്ലാ ആയുര്‍വ്വേദ ആശുപത്രിയിലും കാസര്‍കോട് ഗവ. ആയുര്‍വ്വേദ ആശുപത്രിയിലും ശിശുരോഗവിഭാഗത്തിനായി കൗമാരമൃതം പദ്ധതിയുടെ പ്രത്യേക ഒ പി സൗകര്യം. വിട്ടുമാറാത്ത ശ്വാസംമുട്ടല്‍, പനി, ചുമ, ത്വക്ക് രോഗങ്ങള്‍, കൃമിശല്യം, വയറുവേദന, തുടങ്ങി ഉദര സംബന്ധമായ അസുഖങ്ങള്‍, സെറിബ്രല്‍ പാള്‍സി, ഓട്ടിസം, പെരുമാറ്റ വൈകല്യങ്ങള്‍, പഠന പ്രശനങ്ങള്‍, ആര്‍ത്തവ സംബന്ധമായും മൂത്രാശയ സംബന്ധവുമായ ബുദ്ധിമുട്ടുകള്‍ എന്നിങ്ങനെ നവജാത ശിശുക്കള്‍  മുതല്‍ 16 വയസു വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സയും മരുന്നും ലഭിക്കും. പടന്നക്കാട് ജില്ല ആശുപത്രിയില്‍ ഞായര്‍, തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും കാസര്‍കോട് ഗവ. ആയുര്‍വ്വേദ ആശുപത്രിയില്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് സേവനം ലഭിക്കുക. 

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *