ബെംഗളൂരു: പരസ്പരം ഏറ്റുമുട്ടിയ പുലിക്കുട്ടിക്കും തെരുവ് നായ്ക്കും ദാരുണാന്ത്യം. ബെംഗളൂരു മാണ്ഡ്യയിലെ കെആര്‍പേട്ട് അണ്ണച്ചെക്കന ഹളളിയിലാണ് സംഭവം. ആറുമാസം പ്രയമുളള പുലിക്കുട്ടിയും ഗ്രാമീണര്‍ വളര്‍ത്തിയ കരിയ എന്ന നായയുമാണ് പരസ്പരം പോരാടി ജീവന്‍ വെടിഞ്ഞത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ കൃഷിയിടത്തിലേക്കപോകാനിറങ്ങിയ ഗ്രാമീണരാണ് പുലുിക്കുട്ടിയെയും നായയേയും ചത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഗ്രമീണര്‍ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. നായയുടെ കടിയേറ്റാണ് പുലിക്കുട്ടി ചത്തത്. നായക്കും ഗുരുതരമായി പരിക്കേറ്റിരുന്നു,.
രാത്രി ശബ്ദം കേട്ടെങ്കിലും ഗ്രാമീണര്‍ പുറത്തിറങ്ങിയില്ല. വന്യ ജീവികള്‍ ഇറങ്ങുന്ന കാടിനോട് ചേര്‍ന്ന വനപ്രദേശമാണിത്. നേരത്തേയും ഇവിടെ നിന്ന് പുലി നായയെ പിടികൂടിയിട്ടുണ്ടെങ്കിലും നായയുടെ ചെറുത്തുനില്‍പ്പില്‍ പുലി ചാകുന്നത് ഇതാദ്യമാണ്.
