റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കല്‍പ്പറ്റയില്‍ ബാറില്‍ നടന്ന ആക്രമണത്തില്‍ ഇരുകൂട്ടര്‍ക്കെതിരെയും കേസെടുത്ത് പോലീസ്

February 10, 2021 - 10:04 am

കല്‍പ്പറ്റ: കല്‍പ്പറ്റ ബാറില്‍ മദ്യപിക്കാനെത്തിയവരും ജീവനക്കാരുമായി അടിപിടിയുണ്ടായ സംഭവത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ബാറില്‍ നടന്നത് ഗുണ്ടാ ആക്രമണമാമണന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാറുടമ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.

മദ്യപിക്കാന്‍ ബാറിലെത്തിയ ഒരാള്‍ ഗ്ലാസ് പൊട്ടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രശ്‌നങ്ങൾക്ക് തുടക്കം.ബാറില്‍ നിന്ന് തരികെ പോയ ഇയള്‍ 15 അംഗ സംഘത്തേയും കൊണ്ടുവന്ന് രണ്ടുതവണ ബാറില്‍ അക്രമണം നടത്തിയെന്നാണ് ബാറുടമയുടെ പരാതി. പോലീസെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ സ്വദേശി ഷമീറടക്കം നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്തശേഷം വിട്ടയച്ചു. അന്വേഷണിത്തിന് ശേഷം ആവശ്യമെങ്കില്‍ അറസ്റ്റ് ‌ചെയ്യുമെന്നാണ് പോലീസ് നല്‍കുന്ന വിവരം. അതേസമയം ഗ്ലാസ് പൊട്ടിയതിന് ബാര്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചെന്നാണ് കല്‍പ്പറ്റ സ്വദേശി ഷമീറിന്‍റെ പരാതി. ഇതിലും പോലീസ് കേസെടത്തിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *