അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ഭിന്നശേഷിക്കാർക്ക് തപാൽ വോട്ട്: അംഗപരിമിത സർട്ടിഫിക്കറ്റ് നൽകാൻ നിർദ്ദേശം

February 23, 2021 - 7:56 pm

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് തപാൽ വോട്ട് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി അംഗപരിമിത സർട്ടിഫിക്കറ്റ് അടിയന്തിരമായി ലഭ്യമാക്കാൻ  ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ നിർദ്ദേശം നൽകി. ഇതിനായി എല്ലാ ഗ്രാമപഞ്ചായത്ത് തലത്തിലും മാർച്ച് 15 ന് മുൻപ് മെഡിക്കൽ ബോർഡ് സംഘടിപ്പിച്ച് സർട്ടിഫിക്കറ്റ് വിതരണം ചെയ്യണം. ഇതോടനുബന്ധിച്ച നടപടികൾ ത്വരിതപ്പെടുത്തണമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോടും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോടും കമ്മീഷണർ ആവശ്യപ്പെട്ടു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *