റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അവശ്യസര്‍വീസ് ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സൗകര്യം

March 3, 2021 - 9:16 pm

പാലക്കാട്: ജില്ലയിലെ 16 കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലെ അവശ്യ സര്‍വീസ് ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാം. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് ജോലിയില്‍ തുടരേണ്ട ഉദ്യോഗസ്ഥര്‍ക്കാണ് പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഒരുക്കുന്നത്. ഇതിനായി അവശ്യസര്‍വീസുകളായി തിരഞ്ഞെടുത്ത വകുപ്പുകളില്‍ ജില്ലാ തല നോഡല്‍ ഓഫീസര്‍മാരെ തിരഞ്ഞെടുക്കും. ഈ നോഡല്‍ ഓഫീസര്‍മാര്‍ പോസ്റ്റല്‍ ബാലറ്റ് ചെയ്യേണ്ട ജീവനക്കാര്‍ക്ക് ഫോറം 12 ഡി നല്‍കി പൂരിപ്പിച്ച് വാങ്ങണം. ഇത്തരത്തിലുള്ള അപേക്ഷകള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തിയതി മുതല്‍ നോട്ടിഫിക്കേഷന്‍ വന്ന തിയതിക്ക് ശേഷമുള്ള അഞ്ച് ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍ക്ക് ലഭിച്ചിരിക്കണം. റിട്ടേണിംഗ് ഓഫീസര്‍മാര്‍ പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്തുന്നതിന് ബന്ധപ്പെട്ട നിയോജകമണ്ഡലത്തില്‍ ഒരു പോസ്റ്റല്‍ വോട്ടിംഗ് സെന്റര്‍ കണ്ടെത്താനും പോസ്റ്റല്‍ ബാലറ്റ് ചെയ്യുന്ന വോട്ടര്‍മാര്‍ക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കാനും നിര്‍ദ്ദേശമുണ്ട്. പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകള്‍ തുടര്‍ച്ചയായി മൂന്നു ദിവസം പ്രവര്‍ത്തിക്കും.  തിരഞ്ഞെടുപ്പിന് മൂന്നു ദിവസം മുന്‍പെങ്കിലും പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകളുടെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *