റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂന്ന് കോടി കോവിഡ് വാക്‌സിന്‍ വിതരണം ചെയ്ത് ഇന്ത്യ

March 14, 2021 - 7:29 pm

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ത്യയില്‍ മൂന്ന് കോടിയോളം കോവിഡ് വാക്‌സിന്‍ ഡോസ് വിതരണം ചെയ്തു. രാവിലെ ഏഴ് മണി വരെയുള്ള താല്‍ക്കാലിക കണക്കുപ്രകാരം 5,10,400 സെഷനുകളിലായി 2,97,38,409 കോവിഡ് വാക്‌സിന്‍ ഡോസ് വിതരണം ചെയ്തു. ഇതില്‍ 73,47,895 ആരോഗ്യപ്രവര്‍ത്തകര്‍ (ഒന്നാം ഡോസ്), 42,95,201 ആരോഗ്യപ്രവര്‍ത്തകര്‍ (രണ്ടാം ഡോസ് ), 73,32,641 മുന്നണിപ്പോരാളികള്‍ (ഒന്നാം ഡോസ് ),11,35,573 മുന്നണി പ്രവര്‍ത്തകര്‍ (രണ്ടാം ഡോസ്), 45 വയസ്സിനു മുകളില്‍ പ്രായമുള്ള നിശ്ചിത രോഗങ്ങളുള്ള 14,40,092 പേര്‍ (ആദ്യ ഡോസ് ),60 വയസ്സിനു മുകളില്‍ പ്രായമുള്ള 81,87,007 ഗുണഭോക്താക്കള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. വാക്‌സിനേഷന്‍ യജ്ഞത്തിന്റെ അമ്പത്തിയേഴാം ദിവസം (മാര്‍ച്ച് 13) 15,19,952 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 24086 സെഷനുകളിലായി 12,32,131 ഗുണഭോക്താക്കള്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. 2,87,821 ആരോഗ്യപ്രവര്‍ത്തകരും മുന്നണിപ്പോരാളികളും രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *