റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹരിത തെരഞ്ഞെടുപ്പ് ലോഗോ പ്രകാശനം നടത്തി

March 17, 2021 - 10:40 pm

പത്തനംതിട്ട: 2021 നിയമസഭാ തെരഞ്ഞെടുപ്പ് ഹരിത ചട്ടം പാലിച്ചുകൊണ്ട് പരിസ്ഥിതി സൗഹൃദമാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സാഹചര്യത്തില്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിനോടനുബന്ധിച്ച് ഹരിത തെരഞ്ഞെടുപ്പ് ലോഗോ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍ റെഡ്ഡി അസിസ്റ്റന്റ് കളക്ടര്‍ വി.ചെല്‍സാസിനിക്ക് നല്‍കി പ്രകാശനം ചെയ്തു. ഹരിത തെരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍ കെ.ഇ.വിനോദ് കുമാര്‍, സ്വീപ്പ് നോഡല്‍ ഓഫീസര്‍ എസ്.ശ്രീബാഷ്, കുടുംബശ്രീ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മണികണ്ഠന്‍, ജില്ലാ ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ബി.അനില്‍ കുമാര്‍, പ്രോഗ്രാം ഓഫീസര്‍. കെ.ആര്‍.അജയ് എന്നിവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *