റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒന്നാംഘട്ട പ്രചാരണം അവസാനിക്കുന്നു: പ്രിയങ്കയും അമിത്ഷായും അസമില്‍

March 22, 2021 - 12:17 pm

ദിസ്പൂര്‍: അസമില്‍ ഒന്നാംഘട്ട പ്രചാരണം അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. പ്രധാന പാര്‍ട്ടികളുടെ പ്രധാന നേതാക്കളെല്ലാം അസമില്‍ തമ്പടിച്ചിരിക്കുകയാണ്. സരുപാതര്‍, കലിയാബോര്‍ എന്നിവിടങ്ങളിലെ റാലിയുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഇന്നും അസമിലുണ്ട്. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ബി ജെ പി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരാണ് ബിജെപിയ്ക്കായി സംസ്ഥാനത്തുള്ളത്.

ദേമാജി, മാജുലി, ഉദാല്‍ഗുരി എന്നിവിടങ്ങളിലാണ് അമിത്ഷായുടെ നേതൃത്വത്തില്‍ റാലികള്‍. ടിങ്ങോങ്ങ്, ടിടാബോര്‍, ബെഹാലി, എന്നിവിടങ്ങളിലെ റാലികളില്‍ നദ്ദ സംസാരിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *