റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വനിതകള്‍ക്ക് വാഗ്ദാന പെരുമഴയുമായി ബംഗാളില്‍ ബിജെപിയുടെ സുവര്‍ണ ബംഗാള്‍ പ്രകടന പത്രിക

March 22, 2021 - 12:22 pm

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമം നടപ്പാക്കും, വനിതകള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 33 ശതമാനം സംവരണം തുടങ്ങിയ വന്‍ പ്രഖ്യാപനങ്ങളുമായി പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക.സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ട് പൊതുഗതാഗത സംവിധാനത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, ബിരുദാനന്തര ബിരുദം വരെ എല്ലാ പെണ്‍കുട്ടികള്‍ക്കും സൗജന്യ വിഭ്യാഭ്യാസം തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട്. എല്ലാ കുടുംബങ്ങളിലെയും ഒരാള്‍ക്ക് തൊഴില്‍, മത്സ്യത്തൊഴിലാളികള്‍ക്ക് വര്‍ഷം 6,000 രൂപ തുടങ്ങിയ സുപ്രധാന വാഗ്ദാനങ്ങളും ബിജെപി നല്‍കി. ഞായറാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രകടനപത്രിക പുറത്തിറക്കിയത്. സുവര്‍ണ ബംഗാള്‍ എന്ന സ്വപ്നം അടിസ്ഥാനമാക്കിയാണ് പ്രകടനപത്രികയെന്ന് അമിത് ഷാ പറഞ്ഞു. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 10000 രൂപ, രാഷ്ട്രീയ അക്രമണങ്ങളില്‍ ഇരയാകുന്നവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ ധനസഹായം തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്. ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പിന് ഒരാഴ്ച ശേഷിക്കെയാണ് വലിയ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക പുറത്തിറക്കിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *