റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യയും അമേരിക്കയും ധാരണയായി

March 26, 2021 - 9:11 pm

യുഎസ് വ്യാപാര പ്രതിനിധി, അംബാസഡർ കാതറിൻ  തായിയുമായി ,കേന്ദ്ര വാണിജ്യ  വ്യവസായ  മന്ത്രി ശ്രീ പിയൂഷ് ഗോയൽ 2021 മാർച്ച് 25ന് വീഡിയോ കോളിലൂടെ ചർച്ചനടത്തി.

 വൈവിധ്യമേറിയ വിഷയങ്ങളിൽ ചർച്ച നടത്തിയ ഇരുവരും, ഇന്ത്യ-യുഎസ് വ്യാപാര -നിക്ഷേപ ബന്ധം ശക്തിപ്പെടുത്താനും സമ്മതം അറിയിച്ചു. സാമ്പത്തിക പങ്കാളിത്തത്തിന്റെ  ഏകീകരണം, സുതാര്യത, ന്യായയുക്തമായ വ്യാപാരം തുടങ്ങിയ തത്വങ്ങളുടെ  പാലനം  എന്നിവയും ഇരുവരും ചർച്ച ചെയ്തു

 പൊതുവായ ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി ഇന്ത്യ-യുഎസ് സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താനും, ശേഷിക്കുന്ന പ്രശ്നങ്ങൾ ചർച്ചകളിലൂടെയും കൂടിക്കാഴ്ചകളിലൂടെയും പരിഹരിക്കാനും ഇരു രാഷ്ട്രങ്ങളും സമ്മതം അറിയിച്ചു. ഇന്ത്യ-യുഎസ് വ്യാപാര നയ ഫോറ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും, ഫോറത്തിന്റെ  അടുത്ത മന്ത്രിതല യോഗം 2021 ൽ വിളിച്ചു കൂട്ടാനും ഇന്ത്യയും അമേരിക്കയും ധാരണയായി

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *