റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇ ഡി ക്കെതിരെ താൻ ഒരു പരാതിയും നൽകിയിട്ടില്ലെന്ന് സന്ദീപ് നായരുടെ അഭിഭാഷക , വെട്ടിലായി ക്രൈം ബ്രാഞ്ച്

March 30, 2021 - 12:51 pm

കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരെ ക്രൈംബ്രാഞ്ച് എടുത്തിട്ടുള്ള കേസിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയും സന്ദീപ് നായരുടെ അഭിഭാഷകയുമായ പി വി വിജയം. ഇഡിക്കെതിരെ സന്ദീപോ താനോ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് സന്ദീപിന്റെ അഭിഭാഷക ചൊവ്വാഴ്ച(30/03/21) പറഞ്ഞു. താന്‍ മാത്രമാണ് സന്ദീപിന് അഭിഭാഷകയായിട്ടുള്ളതെന്നും പിവി വിജയം കൂട്ടിച്ചേര്‍ത്തു.

തന്റെ പരാതിയിലാണ് ഇഡിക്കെതിരെ കേസെടുത്തതെന്ന വാദത്തെ തള്ളി അഭിഭാഷക നേരിട്ടെത്തിയത് ക്രൈംബ്രാഞ്ചിന് കനത്ത തിരിച്ചടിയായുകയാണ്. സന്ദീപ് കോടതിക്ക് മാത്രമാണ് പരാതി അയച്ചത്. നല്‍കാത്ത പരാതിയില്‍ എങ്ങനെ പോലീസിന് കേസെടുക്കാന്‍ കഴിയുമെന്നും സന്ദീപിന്റെ അഭിഭാഷക വിജയം ചോദിച്ചു.

കസ്റ്റഡിയില്‍ കഴിയുന്ന സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ മുഖ്യമന്ത്രിയ്‌ക്കെതിരെ പരാതി നല്‍കാന്‍ ഇഡി പീഡിപ്പിച്ചതായി അഭിഭാഷക പരാതി നല്‍കിയെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ വാദം. ഇഡിക്കെതിരെ സന്ദീപ് നായര്‍ നേരത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കത്ത് നല്‍കിയെന്നും ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *