തൃശൂര്‍; കോവിഡ്‌ 19 ചികിത്സക്ക്‌ കേന്ദ്ര ആയുര്‍വേദ റിസര്‍ച്ച്‌ കൗണ്‍സില്‍ (സിസിആര്‍എസ്‌)വികസിപ്പിച്ചെടുത്ത ആയുര്‍വേദ ഔഷധമായ ആയുഷ്‌ 64ന്റെ വിതരണം ഏറ്റെടുത്തതായി ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ(എഎംഎഐ) അറിയിച്ചു. തുടക്കത്തില്‍ തൃശൂര്‍,പാലക്കാട്‌, മലപ്പുറം ,,കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് വിതരണം നടത്തുന്നത്‌. ആയുഷ്‌...
Read full story
തിരുവനന്തപുരം: കേന്ദ്ര ആയുര്‍വേദ ഗവേഷണ സ്ഥാപനമായ സിസിആര്‍എഎസ്‌ കോവിഡ്‌ ചികിത്സക്കായി വികസിപ്പിച്ചെടുത്ത ആയുഷ്‌ 64 എന്ന മരുന്നിന്റെ സംസ്ഥാനത്തെ വിതരണത്തിനായി സേവാഭാരതി എന്ന സന്നദ്ധ സംഘടനയെചുമതലപ്പെടുത്തിയത്‌ പ്രതിഷേധാര്‍ഹമാണെന്ന്‌ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍(എഎംഎഐ) അഭിപ്രായപ്പെട്ടു. കേരള സര്‍ക്കാര്‍ ആയുഷ്‌ 64 ന്റെ വിതരണം...
Read full story
ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതില്ലാത്ത   ബഹു ഭുരിപഷം വരുന്ന കോവിഡ് രോഗികൾക്ക് പ്രയോജനപ്രദമെന്നു തെളിയിക്കപ്പെട്ട    ,വ്യത്യസ്ത ഔഷധസസ്യങ്ങൾ ചേർത്ത് നിർമ്മിക്കുന്ന ആയുർവേദ മരുന്നായ  ആയുഷ് 64, സിദ്ധ ഔഷധമായ  കബാസുര കുഡിനീർ എന്നിവയുടെ  വിതരണത്തിനായി  ആയുഷ് മന്ത്രാലയം  രാജ്യവ്യാപകമായി വിപുലമായ കാമ്പയിൻ...
Read full story
രോഗലക്ഷണങ്ങൾ ഇല്ലാത്തതും, നേരിയതോ മിതമായതോ ആയ അണുബാധ ഉള്ളതുമായ കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ആയുഷ് 64 പോളി ഹെർബൽ സംയുക്തം ഗുണകരമെന്ന് തെളിഞ്ഞു.രാജ്യത്തെ പ്രസിദ്ധമായ ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരാണ്, ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ആയുർവേദ ശാസ്ത്ര ഗവേഷണ കേന്ദ്ര സമിതി (CCRAS) - വികസിപ്പിച്ച ഈ സംയുക്തം, സാധാരണ ചികിത്സയ്ക്കൊപ്പം ഉപയോഗപ്പെടുത്താം എന്ന് കണ്ടെത്തിയത്.1980 ൽ മലേറിയക്കെതിരെ വികസിപ്പിച്ച മരുന്ന് നിലവിലെ സാഹചര്യത്തിൽ കോവിഡ്-19 ഉപയോഗത്തിനാവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് ആയുഷ് 64 ന് രൂപം നൽകിയത്.നേരിയതോ മിതമായതോ ആയ അണുബാധയുള്ള കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് സുരക്ഷിതമായും ഫലപ്രദമായും ആയുഷ് 64 ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ചുള്ള വിശദമായ പരീക്ഷണങ്ങൾ, ആയുഷ് മന്ത്രാലയവും, ശാസ്ത്ര വ്യവസായിക ഗവേഷണ സമിതിയും (CSIR) അടുത്തിടെ വിവിധ കേന്ദ്രങ്ങളിലായി പൂർത്തീകരിച്ചിരുന്നു.     Alstonia scholaris, Picrorhiza kurroa, Swertia chirata, Caesalpinia crista എന്നിവ ചേരുന്നതാണ് ആയുഷ് 64.ആയുർവേദ-യോഗ ചികിത്സകളെ അധികരിച്ചുള്ള ദേശീയ ക്ലിനിക്കൽ മാനേജ്മെന്റ് പ്രോട്ടോക്കോളിൽ ഈ മരുന്ന് സംയുക്തത്തെ ഉൾപെടുത്തിയിരുന്നു. ICMR ന്റെ കോവിഡ്-19 നിർവഹണ ദേശീയ കർമസമിതിയും ഇത് പരിശോധിച്ചിരുന്നു.നിലവിലെ ചികിത്സ രീതികൾക്ക് (SoC) ഒപ്പം ആയുഷ് 64 ഉപയോഗപ്പെടുത്തുന്നത് സാധാരണ ചികിത്സാരീതിയെ അപേക്ഷിച്ചു, ചികിത്സാ സമയ ദൈർഘ്യം കുറയ്ക്കുമെന്നും, രോഗിയിൽ മികച്ച പുരോഗതി ഉണ്ടാക്കുമെന്നും തെളിഞ്ഞിട്ടുണ്ട്. പൊതുവായ ആരോഗ്യം, സമ്മർദ്ദം, ഉറക്കം, വിശപ്പ്, ക്ഷീണം തുടങ്ങിയവയിൽ ആയുഷ് 64 ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതായും തെളിഞ്ഞിട്ടുണ്ട്.  എന്നാൽ ആയുഷ് 64 ചികിത്സയ്ക്ക് വിധേയരാകുന്നവരിൽ രോഗാവസ്ഥ ഗുരുതരമാകുന്നുണ്ടോ എന്ന് കൃത്യമായ ഇടവേളകളിൽ പരിശോധിക്കേണ്ടതാണ്.
Read full story