റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആയുഷ്‌ 64 ന്റെ വിതരണം സേവാഭാരതിയെ ഏല്‍പ്പിച്ചതില്‍ പ്രതിഷേധം

May 25, 2021 - 9:03 am

തിരുവനന്തപുരം: കേന്ദ്ര ആയുര്‍വേദ ഗവേഷണ സ്ഥാപനമായ സിസിആര്‍എഎസ്‌ കോവിഡ്‌ ചികിത്സക്കായി വികസിപ്പിച്ചെടുത്ത ആയുഷ്‌ 64 എന്ന മരുന്നിന്റെ സംസ്ഥാനത്തെ വിതരണത്തിനായി സേവാഭാരതി എന്ന സന്നദ്ധ സംഘടനയെചുമതലപ്പെടുത്തിയത്‌ പ്രതിഷേധാര്‍ഹമാണെന്ന്‌ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍(എഎംഎഐ) അഭിപ്രായപ്പെട്ടു.

കേരള സര്‍ക്കാര്‍ ആയുഷ്‌ 64 ന്റെ വിതരണം ഏറ്റെടുത്ത്‌ സര്‍ക്കാര്‍ സ്ഥാപനങ്ങളിലൂടെയും അംഗീകൃത സ്വകാര്യ ഡോക്ടര്‍മാരിലൂടെയും രോഗികളിലെത്തിക്കുന്നതിന്‌ നടപടിയെടുക്കണമെന്ന്‌ പ്രസിഡന്റ് ഡോ. രാജു തോമസും ജനറല്‍ സെക്രട്ടറി ഡോ.സാദത്ത്‌ ദിനകറും ആവശ്യപ്പെട്ടു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *