റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജീവ് ഗാന്ധി വധം; 7 പ്രതികളുടെ മോചനം ആവശ്യപ്പെട്ട് നളിനി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

August 29, 2019 - 2:47 pm

ചെന്നൈ ആഗസ്റ്റ് 29: രാജീവ് ഗാന്ധി വധത്തില്‍ ശിക്ഷ അനുഭവിക്കുന്ന ഏഴ് കുറ്റവാളികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ് നളിനി സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി വ്യാഴാഴ്ച തള്ളി. ജസ്റ്റിസ് ആര്‍ സുബ്ബയും ജസ്റ്റിസ് സി ശരവണനും ഉള്‍ക്കൊണ്ട ബഞ്ചാണ് വ്യാഴാഴ്ച ഹര്‍ജി തള്ളിയത്.

തീരുമാനമെടുക്കാനുള്ള സഹജാധികാരം ഗവര്‍ണറില്‍ നിക്ഷിപ്തമാണെന്നും എത്രയും വേഗം തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറെ നിര്‍ബന്ധിച്ചില്ലെന്നും വാദിഭാഗം ബോധിപ്പിച്ചു. നളിനിക്ക് ഒരു മാസത്തെ പരോള്‍ അനുവദിച്ചിരുന്നു. തുടര്‍ന്ന് നളിനിയുടെ അപേക്ഷ പ്രകാരം, മകളുടെ കല്യാണ ഒരുക്കങ്ങള്‍ക്കായി മൂന്ന് ആഴ്ചത്തേക്ക് പരോള്‍ നീട്ടുകയും ചെയ്തു. ഏഴ് പേരുടെ മോചനം ആവശ്യപ്പെട്ട് സെപ്റ്റംബര്‍ 2018ന് നളിനി സംസ്ഥാന മന്ത്രിസഭയ്ക്കും ഗവര്‍ണര്‍ക്കും അപേക്ഷ സമര്‍പ്പിച്ചിരുന്നു. പത്ത് മാസം കഴിഞ്ഞിട്ടും ഗവര്‍ണര്‍ അതില്‍ ഒരു തീരുമാനമെടുത്തില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *