റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്സ്

November 2, 2019 - 11:11 am

ന്യൂഡല്‍ഹി നവംബര്‍ 2: കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്സ് സെക്രട്ടറിമാരുടെ യോഗം ഇന്ന് വൈകിട്ട് ന്യൂഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടക്കും. നവംബര്‍ 5 മുതല്‍ 15 വരെ നടക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്‍റെ മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തും. കാര്‍ഷിക പ്രശ്നങ്ങള്‍, സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, എന്നിവ ഉയര്‍ത്തിയാണ് പ്രതിഷേധം.

ഹരിയാന, മഹാരാഷ്ട്ര, തെരഞ്ഞെടുപ്പ് ഫലങ്ങളും കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളും യോഗത്തില്‍ ചര്‍ച്ചയാകും. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും കൂട്ടി യോജിപ്പിച്ച് കൂടുതല്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് ലക്ഷ്യം. പ്രതിഷേധത്തിന്‍റെ ഭാഗമായി റാലിയും സംഘടിപ്പിക്കുന്നുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *