റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

November 15, 2019 - 10:54 am

എറണാകുളം നവംബര്‍ 15: പാലാരിവട്ടം പാലം അഴിമതികേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനുള്ള പങ്ക് അന്വേഷിക്കണമെന്ന് അവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നോട്ട് നിരോധന സമയത്ത് കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലൂടെ 10 കോടി രൂപ ഇബ്രാഹിമിന് ചുമതലയുള്ള സ്ഥാപനത്തിന്‍റെ അക്കൗണ്ടില്‍ വന്നതുകൊണ്ടാണ് അന്വേഷണം ആവശ്യപ്പെടുന്നത്. നിലവില്‍ മേല്‍പ്പാലം അഴിമതിയില്‍ വികെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടിയിട്ടുണ്ടെന്നും അത് ലഭിച്ചാല്‍ ഇക്കാര്യം കൂടി അന്വേഷിക്കുമെന്ന് വിജിലന്‍സ് വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *