റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

February 1, 2026 - 6:54 am

പത്തനംതിട്ട | യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. കൊട്ടാങ്ങല്‍ പുളിമൂട്ടില്‍ നസീറിനെയാണ് പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി(1) ജഡ്ജി ജി പി ജയകൃഷ്ണന്‍ ശിക്ഷിച്ചത്. ലൈംഗിക പീഡനത്തിന് 10 വര്‍ഷവും വീട്ടില്‍ അതിക്രമിച്ച് കടന്നതിനു 7 വര്‍ഷം തടവും അനുഭവിക്കണം. കോട്ടാങ്ങല്‍ പുല്ലാഞ്ഞിപ്പാറ കണങ്കവയല്‍ വീട്ടില്‍ ടിഞ്ചു മൈക്കിളാണ് (25) കൊല്ലപ്പെട്ടത്.

വീട്ടില്‍ക്കയറി ബലാത്സംഗത്തിനിരയാക്കിയശേഷം കൊലപ്പെടുത്തുകയായിരുന്നു

2019 ഡിസംബര്‍ 15 നായിരുന്നു സംഭവം. ഭര്‍ത്താവുമായി പിരിഞ്ഞ് ആണ്‍സുഹൃത്തിനൊപ്പം താമസിക്കുകയായിരുന്ന ടിഞ്ചുവിനെ തടിക്കച്ചവടക്കാരനായ നസീര്‍ വീട്ടില്‍ക്കയറി ബലാത്സംഗത്തിനിരയാക്കിയശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *