റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദേശീയപാതാ നിര്‍മ്മാണത്തിനായി കേരളത്തില്‍ നിന്നുള്ള കയര്‍: ഉത്തരവ് ഉടനെന്ന് ധനമന്ത്രി

November 21, 2019 - 2:07 pm

കൊച്ചി നവംബര്‍ 21: ദേശീയപാതാ നിര്‍മ്മാണത്തിനായി കേരളത്തില്‍ നിന്നുള്ള കയര്‍ ഉപയോഗിക്കാന്‍ ധാരണയായി. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക് ന്യൂഡല്‍ഹിയില്‍ പറഞ്ഞു. ഇത് മൂലം കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന കയറിന് വലിയ വിപണിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക്ശേഷം തോമസ് ഐസക് വ്യക്തമാക്കി.

വിദേശരാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ ഉള്‍പ്പടെ വലിയ കുറവ് വന്നതോടെ കയര്‍വിപണി ഇപ്പോള്‍ താളം തെറ്റിയിരിക്കുകയാണ്. നിലവില്‍ കേരളത്തില്‍ 7000 ടണ്‍ കയറാണ് ഉത്പാദിപ്പിക്കുന്നത്. ഈ വര്‍ഷം അത് 20,000 ടണ്ണിലേക്ക് എത്തും. അടുത്ത വര്‍ഷം 40,000 ടണ്ണായി ഉയര്‍ത്തും. കേരളത്തിലെ സഹകരണ സംഘങ്ങളില്‍ നിന്ന് കയര്‍കോര്‍പ്പറേഷന്‍ കയര്‍ സംഭരിച്ച് കേന്ദ്രത്തിന് കൈമാറും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *