റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാളയാര്‍ പീഡനകേസ്: പ്രതികള്‍ക്കെതിരായ സര്‍ക്കാരിന്റെ അപേക്ഷ ഹൈക്കോടതി സ്വീകരിച്ചു

November 21, 2019 - 5:05 pm

കൊച്ചി നവംബര്‍ 21: വാളയാറില്‍ സഹോദരിമാരെ പീഡിപ്പിച്ച കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരായ സര്‍ക്കാരിന്റെ അപേക്ഷ ഇന്ന് ഹൈക്കോടതി സ്വീകരിച്ചു. ജസ്റ്റിസ് എ ഹരിപ്രസാദ്, എന്‍ അനില്‍കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പ്രദീപ് കുമാര്‍, കുട്ടി മധു, വലിയ മധു, ഷിബു എന്നിവര്‍ക്ക് നോട്ടീസ് അയച്ചത്.

വാളയാറില്‍ 2017 ജനുവരി 13നും, മാര്‍ച്ച് 4നുമാണ് പതിമൂന്നും ഒന്‍പതും വയസുള്ള സഹോദരിമാരെ അവരുടെ വീടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തുവെന്നായിരുന്നു പോലീസ് നിഗമനം. കുറ്റം ആരോപിക്കപ്പെട്ടവര്‍ക്ക് എതിരായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ വാദിഭാഗത്തിന്റെ കേസ് വിചാരണ കോടതി സ്വീകരിച്ചില്ല.

വാദിഭാഗത്തിനും പോലീസും പറ്റിയ വീഴ്ചയാണ് അപേക്ഷയില്‍ എടുത്തുപറയുന്നത്. സെക്ഷന്‍ 164 പ്രകാരം മജിസ്ട്രേറ്റ് സാക്ഷിമൊഴി രേഖപ്പെടുത്തി. മൂത്ത പെണ്‍കുട്ടിയുടെ മരണത്തിന്ശേഷം പോലീസ് കൃത്യമായ അന്വേഷണം നടത്തിയിരുന്നില്ലെന്നും അപേക്ഷയില്‍ പറയുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *