റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉപമുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് അജിത് പവാര്‍

November 26, 2019 - 4:26 pm

മുംബൈ നവംബര്‍ 26: മഹാരാഷ്ട്രയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ശനിയാഴ്ച രാവിലെ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റ അജിത് പവാര്‍ സ്ഥാനം രാജിവച്ചു. ബുധനാഴ്ച മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി ഉത്തരവ് വന്നതിന്ശേഷമാണ് പവാറിന്‍റെ രാജി. രാജി സമര്‍പ്പിക്കുന്നതിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി വര്‍ക്കിങ് പ്രസിഡന്‍റ് ജെപി നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് കേന്ദ്രമന്ത്രി രാംദാസ് അതുലെ വ്യക്തമാക്കി. വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രിയാകാന്‍ പോയ അജിത് പവാര്‍ സ്ഥാനം രാജിവെച്ചത് ശരദ് പവാറിനും സഖ്യകക്ഷികളായ ശിവസേനയ്ക്കും കോണ്‍ഗ്രസിനും രാഷ്ട്രീയ വിജയമാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *