റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റോഡിലെ കുഴിയില്‍ വീണ് യുവാവിന്റെ മരണം: സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

December 13, 2019 - 3:45 pm

കൊച്ചി ഡിസംബര്‍ 13: കൊച്ചിയില്‍ കഴിഞ്ഞ ദിവസം റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കുഴികള്‍ അടക്കുമെന്ന് ആവര്‍ത്തിച്ച് പറയുന്നതല്ലാതെ അതിനായി ഒന്നും ചെയ്യുന്നില്ലെന്നും ചെറുപ്രായത്തില്‍ ഒരാളുടെ ജീവന്‍ നഷ്ടമായെന്നും കോടതി പറഞ്ഞു. മരിച്ച യുവാവിന്റെ മാതാപിതാക്കളോട് മാപ്പ് പറയുന്നെന്നും ഹൈക്കോടതി പറഞ്ഞു.

2008ലെ റോഡ് അപകടവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അടക്കമുള്ള ബഞ്ച് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. ഉത്തരവിടാനേ കോടതിക്ക് കഴിയുള്ളൂവെന്നും അത് നടപ്പിലാക്കേണ്ടത് സര്‍ക്കാരാണെന്നും കോടതി കുറ്റപ്പെടുത്തി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *