റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു: പുതിയതായി 36 മന്ത്രിമാര്‍

December 30, 2019 - 3:16 pm

മുംബൈ ഡിസംബര്‍ 30: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി എന്‍സിപി നേതാവ് അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്തു. 36 മന്ത്രിമാരാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സര്‍ക്കാരില്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. വിദ്യാഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.

അജിത് പവാറിന് പുറമെ എന്‍സിപിയില്‍ നിന്ന് പതിമൂന്ന് പേരും ശിവസേനയില്‍ നിന്ന് പന്ത്രണ്ട് പേരും കോണ്‍ഗ്രസില്‍ നിന്ന് പത്ത് പേരുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയും മന്ത്രിസഭയിലുണ്ട്. ആകെയുള്ള 36 മന്ത്രിമാരില്‍ 26 പേര്‍ക്കും ക്യാബിനറ്റ് പദവിയുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *