റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗവര്‍ണറുടെ വാദം തള്ളി ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്

December 30, 2019 - 12:26 pm

കണ്ണൂര്‍ ഡിസംബര്‍ 30: ചരിത്ര കോണ്‍ഗ്രസില്‍ പെരുമാറ്റ ചട്ടലംഘനം നടന്നെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വാദം തള്ളി ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. തനിക്ക് ലഭിച്ച ബഹുമതികളൊക്കെ സര്‍ക്കാരിന് തിരിച്ചെടുക്കാമെന്നും എന്നാലും പൗരത്വ നിയമഭേദഗതിയെ അംഗീകരിക്കില്ലെന്നും ഇര്‍ഫാന്‍ വ്യക്തമാക്കി.

ഗവര്‍ണറുടെ സുരക്ഷാ ഉദ്യോഗസ്ഥനെ ഇര്‍ഫാന്‍ പിടിച്ചു തള്ളിയെന്നാണ് ഗവര്‍ണറുടെ ആരോപണം. 88 വയസ്സുള്ള താന്‍ എങ്ങനെയാണ് 35 വയസ്സുള്ള സുരക്ഷാ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുന്നതെന്നും ഇര്‍ഫാന്‍ ചോദിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *