റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കളിയിക്കാവിളയില്‍ പോലീസുകാരനെ വെടിവച്ച് കൊന്ന പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്

January 9, 2020 - 10:41 am

പാറശ്ശാല ജനുവരി 9: കളിയിക്കാവിളയില്‍ വെടിവെച്ച് കൊന്ന പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. കന്യാകുമാരി സ്വദേശികളായ തൗഫീക്ക്, ഷെമീം എന്നിവരാണ് തിരിച്ചറിഞ്ഞ പ്രതികള്‍. ഇവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി 10.30 ഓടെയാണ് ചെക്ക് പോസ്റ്റ് എസ്ഐയായ മാര്‍ത്താണ്ഡം സ്വദേശി വില്‍സനെ പ്രതികള്‍ വെടിവെച്ചത്.

കേരളത്തിലും തമിഴ്‌നാട്ടിലും പ്രതികള്‍ക്കായുള്ള വ്യാപക അന്വേഷണം നടക്കുകയാണ്. തൗഫീക്ക്, ഷെമീം ഉള്‍പ്പടെ ആറ് യുവാക്കളുടെ ചിത്രങ്ങള്‍ അടങ്ങിയ പ്രത്യേക റിപ്പോര്‍ട്ട് സംസ്ഥാന ഇന്റലിജന്‍സ് ഡിജിപിക്ക് കൈമാറിയിരുന്നു. തമിഴ്‌നാട്ടിലോ കേരളത്തിലോ ഇവര്‍ അക്രമത്തിന് പദ്ധതിയിട്ടിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇവര്‍ ഏത് സംഘടനയുമായി ബന്ധപ്പെട്ടവരാണെന്നോ കൃത്യമായ ഉദ്ദേശമെന്താണെന്നോ പോലീസ് ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *