റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സൂറത്തില്‍ രഘുവീർ മാർക്കറ്റിൽ വന്‍ തീപിടുത്തം

January 21, 2020 - 11:54 am

സൂറത്ത് ജനുവരി 21: ഗുജറാത്തിലെ സൂറത്തില്‍ 14 നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. രഘുവീർ മാർക്കറ്റിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. 50 ഓളം അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി. സംഭവത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോടികളുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

ജനുവരി 8ന് ഇതേ കെട്ടിടത്തില്‍ തീപിടുത്തമുണ്ടായെങ്കിലും വലിയ നാശനഷ്ടമുണ്ടായില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *