റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊറോണ ഐസൊലേഷന്‍ ക്യാമ്പില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍

February 3, 2020 - 4:25 pm

ന്യൂഡല്‍ഹി ഫെബ്രുവരി 3: കൊറോണ ഐസൊലേഷന്‍ ക്യാമ്പില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൈനയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍. രോഗ ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള വുഹാനില്‍ നിന്നെത്തിയവര്‍ക്കൊപ്പമാണ് മറ്റുള്ളവരെയും പാര്‍പ്പിക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന പരാതി. ശുചിമുറിയും കുറവാണ്. വുഹാനില്‍ നിന്നെത്തിയവര്‍ക്ക് പനി ലക്ഷണം ഉണ്ടെന്നും പനി പടരുമോയെന്നാണ് ഭയമെന്നും വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹരിയാനയിലെ മനേസര്‍ ക്യാമ്പിലെത്തിയ വിദ്യാര്‍ത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

കേരളത്തില്‍ മൂന്ന് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. തൃശൂരിലാണ് ആദ്യം രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആലപ്പുഴയിലും കാസര്‍കോട്ടും രോഗബാധ സ്ഥിരീകരിച്ചു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *