റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിര്‍ഭയ കേസ്: പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ പിന്മാറി

February 12, 2020 - 4:57 pm

ന്യൂഡല്‍ഹി ഫെബ്രുവരി 12: നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ എ പി സിങ് പിന്മാറി. മറ്റ് പ്രതികളുടെ അഭിഭാഷകരും പവന്റെ കേസ് ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. ഇതോടെ കോടതി ഡല്‍ഹി നിയമസഹായ അതോറിറ്റിയിലെ അഭിഭാഷകരുടെ പട്ടിക തേടി. ശിക്ഷ നടപ്പാക്കുന്നത് നീട്ടാനാണ് പ്രതിഭാഗത്തിന്റെ നീക്കമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചേ മതിയാകൂവെന്ന് കോടതി പ്രതികരിച്ചു. പവന്‍ ഗുപ്തയ്ക്ക് അഭിഭാഷകനെ നല്‍കുന്നതിന് ഒരു ദിവസം കൂടി കാത്തിരിക്കാമെന്ന് കോടതി അറിയിച്ചു. തീരുമാനം കേട്ട നിര്‍ഭയയുടെ മാതാപിതാക്കള്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു. ഇരയുടെ അമ്മയാണെങ്കിലും തനിക്കും ചില അവകാശങ്ങളുണ്ടെന്നും മരണവാറന്റ് പുറപ്പെടുവിക്കാന്‍ അപേക്ഷിക്കുകയാണെന്നും നിര്‍ഭയയുടെ അമ്മ പറഞ്ഞു.

വധശിക്ഷ നടപ്പാക്കുന്നതിന്റെ പുതിയ തീയതി നിശ്ചയിക്കുന്നതിനായി വിചാരണ കോടതിയെ സമീപിക്കാന്‍ ചൊവ്വാഴ്ചയാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *