റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിർഭയ കേസ്: വധശിക്ഷ പ്രത്യേകം നടത്തുന്നത് സംബന്ധിച്ച വാദം കേൾക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി

February 13, 2020 - 1:54 pm

ന്യൂഡൽഹി ഫെബ്രുവരി 13: നിർഭയ കേസിൽ കൂട്ടബലാത്സംഗത്തിനും കൊലപാതകക്കേസിനും ശിക്ഷിക്കപ്പെട്ടവരുടെ വധശിക്ഷ പ്രത്യേകം നടത്തുന്നത് സംബന്ധിച് കേന്ദ്രവും ഡൽഹി സർക്കാരും സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസുമാരായ ആർ ഭാനുമതി, അശോക് ഭൂഷൺ, എസ് ബൊപണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.

പ്രതി പവൻ ഗുപ്തയുടെ അഭിഭാഷകൻ പിന്മാറിയതിനാൽ അഡ്വ അഞ്ജന പ്രകാശിനെ പ്രതിയുടെ അഭിഭാഷകയായി ബെഞ്ച് നിയമിച്ചു. തങ്ങളുടെ മകളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികൾക്കെതിരെ പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കാൻ നിർഭയയുടെ മാതാപിതാക്കൾ ബുധനാഴ്ച അപേക്ഷ നൽകിയിരുന്നു.

കേസിൽ പട്യാല ഹൗസ് കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി പ്രതികളായ വിനയ് ശർമ്മ, പവൻ ഗുപ്ത, മുകേഷ് സിംഗ്, അക്ഷയ് സിംഗ് എന്നിവർക്കെതിരെ ജനുവരി 22 നും പിന്നീട് ഫെബ്രുവരി 1 നും വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ പ്രതികൾ ഹർജികൾ സമർപ്പിച്ച കാരണം അത് നടന്നില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *