റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുത്തൂറ്റ് തൊഴില്‍ തര്‍ക്കം: കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും

February 20, 2020 - 10:30 am

കൊച്ചി ഫെബ്രുവരി 20: മുത്തൂറ്റ് തൊഴില്‍ തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുത്തൂറ്റ് സ്ഥാപനങ്ങള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ തത്കാലത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി കഴിഞ്ഞയാഴ്ച നിര്‍ദ്ദേശിച്ചിരുന്നു.

മുത്തൂറ്റ് സമരം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന സിഐടിയു യോഗം തീരുമാനിച്ചിരുന്നു. മൂത്തൂറ്റ് ഫിനാന്‍സിലെ സമരം സംസ്ഥാന വ്യാപകമാക്കാനാണ് സിഐടിയുവിന്റെ തീരുമാനം. എല്ലാ ബ്രാഞ്ചുകളും കേന്ദ്രീകരിച്ച് ഇതിനായി സമര സഹായ സമിതികള്‍ രൂപീകരിക്കും.

മുത്തൂറ്റ് ഫിനാന്‍സിന്റെ 43 ശാഖകള്‍ പൂട്ടുകയും 167 ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തതിന് എതിരെ സിഐടിയു 45 ദിവസത്തിലധികമായി സമരം നടത്തി വരികയാണ്. പ്രശ്നം ഒത്തു തീര്‍പ്പിലെത്തിക്കാന്‍ മാനേജ്മെന്റ് തയ്യാറാകുന്നില്ലെന്നാരോപിച്ചാണ് സിഐടിയു സമരം ശക്തമാക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *