ലാഹോർ മാർച്ച് 26: പാകിസ്ഥാനിൽ കൊറോണ വൈറസ് ബാധിച്ച് 7 മരണം. വൈറസ് ബാധിതരുടെ എണ്ണം 1000 കവിഞ്ഞു. ശനിയാഴ്ച എല്ലാ രാജ്യാന്തര വിമാനസർവീസുകളും പാക്കിസ്ഥാൻ റദ്ദ് ചെയ്തിരുന്നു.
രാജ്യത്ത് ലോക്ക് ഡൗൺ ഏർപെടുത്തില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. വൈറസിനെതിരെ പോരാടാൻ സ്വയം ക്വാറന്റൈൻ പാലിക്കുക എന്നായിരുന്നു ഖാന്റെ നിർദ്ദേശം.
