ന്യൂഡൽഹി മാർച്ച് 30: നഗരം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച ചക്രവർത്തിമാരുടെ കഥയെ അനുസ്മരിപ്പിച്ച് കൊണ്ട് തായ് ലാൻഡിലെ 67കാരനായ മഹാരാജാവ് 20 അംഗ സ്ത്രീ സഹചര സംഘവുമായി ജർമ്മനിയിലെ പഞ്ച നക്ഷത്ര റിസോർട്ടു മുഴുവൻ വാടകയ്ക്ക് എടുത്ത് സ്വയം ഐസലേഷൻ പ്രഖ്യാപിച്ച് പോയി. സംഘത്തിൽ മഹാരാജാവിന്റെ നാല് ഔദ്യോഗിക ഭാര്യമാരിൽ ആരുമില്ലെന്നും വിവരമുണ്ട്. കൊറോണ ഭീഷണി വളരെ നേരിടുന്ന രാജ്യമാണ് തായ് ലാൻഡ്.
മഹാവജ്ര ലോങ്കോണാണ് സ്വയം ഐസൊലേഷൻ പ്രഖ്യാപിച്ച് 20 സ്ത്രീകൾക്ക് ഒപ്പം ജർമ്മനിയിലെ ആഡംബര ഹോട്ടലിൽ താമസിക്കുന്നത്. രാജാവിന്റെ ഒപ്പമുള്ള സംഘത്തിലെ 119 അംഗങ്ങളെ കൊറോണ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതിനാൽ തായ് ലൻഡിലേക്ക് മടക്കി അയച്ചുവെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ. ഈ വാർത്ത തായിലെ ജനങ്ങളിൽ കടുത്ത അമർഷമാണ് സൃഷ്ച്ചടിച്ചത്.
ലോകത്താകെമാനം 7.3 ലക്ഷം പേരെയാണ് കോവിഡ് 19 ബാധിച്ചത്. ഇതുവരെ 34, 781 പേർ മരിച്ചു. ലോകജനതയിൽ ഭൂരിപക്ഷം പേരും ആൾക്കൂട്ടം ഒഴിവാക്കാനായി ലോക്ക് ഡൗണിലാണ്. കോടിക്കണക്കിന് ആളുകൾ ലോക്ക് ഡൗൺ, ക്വാറന്റൈൻ നിയമങ്ങൾ പാലിക്കുമ്പോൾ മറ്റ് ചിലർ അതിനെയൊക്കെ അവഗണിക്കുന്നു.
