റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തിൽ 12 പേർക്ക് കൂടി കോവിഡ്

April 9, 2020 - 8:12 pm

തിരുവനന്തപുരം ഏപ്രിൽ 9: വ്യാഴാഴ്ച സംസ്ഥാനത്ത് 12 പേർക്ക് കോവിഡ് ബാധിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട് 4, കണ്ണൂർ 4, മലപ്പുറം 2, തിരുവനന്തപുരം 1, കൊല്ലം 1 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ ഇന്നു രോഗം ബാധിച്ചവരുടെ കണക്ക്. 11 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. ഒരാൾ വിദേശത്തുനിന്നു വന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു

കോവിഡ്-19 നെ തുടർന്ന് അതീവ ഗുരുതരാവസ്ഥിയിലായവർ ഉൾപ്പെടെ എട്ടുവിദേശികളുടെ ജീവൻ ഇതിനോടകം രക്ഷിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു
അതേസമയം രാജ്യത്ത് ഇതിനോടകം 5,865 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 591 പുതിയ കേസുകളും 20 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 169 പേർക്കാണ് ഇതിനോടകം ജീവൻ നഷ്ടപ്പെട്ടത്. 478 പേർ രോഗമുക്തി നേടി.

‎‎‎

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *