റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊറോണ രോഗികള്‍ക്കുള്ള ഇഗ്ലു ലിവിങ് സ്‌പേസ് നിര്‍മ്മാണത്തിന് ബോബി ചെമ്മണ്ണൂര്‍ രണ്ട് കോടി നല്‍കും.

April 10, 2020 - 8:38 am

തൃശ്ശൂര്‍: കൊറോണ രോഗികളെ കിടത്തി ചികിത്സിക്കാനായി പ്രത്യേകം രൂപകല്പന ചെയ്ത ഇഗ്ലു ലിവിങ് സ്‌പേസ് എന്ന ചികിത്സാ മുറികളുടെ നിര്‍മ്മാണത്തിനായി ജീവകാരുണ്യ പ്രവര്‍ത്തകനും വ്യാപാരിയും ആയ ബോബി ചെമ്മണ്ണൂര്‍ രണ്ടു കോടി രൂപ നല്‍കും. 10-4-2020 രാവിലെ 11 മണിക്ക് തൃശൂര്‍ കൊട്ടേക്കാട് ഫൈന്‍കോണ്‍ ഫാക്ടറി അങ്കണത്തില്‍ പദ്ധതിക്ക് തുടക്കമാകും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ റീന ഗോപിനാഥന്റെ സാന്നിധ്യത്തില്‍ ശ്രീ ബോബി ചെമ്മണ്ണൂര്‍ ആദ്യ ലിവിങ് സ്‌പേസ് ചികിത്സാ മുറി ജനങ്ങള്‍ക്ക് സമര്‍പ്പിച്ചുകൊണ്ട് ജില്ലാ കലക്ടര്‍ ശ്രീ എസ് ഷാനവാസ് ഐ എ എസിനെ ഏല്‍പ്പിക്കും.

ഹെല്‍ത്തി ലീവിംഗ് സ്‌പേസ് എന്ന ആശയത്തെ മുന്‍നിര്‍ത്തി പരിസ്ഥിതി സൗഹൃദമായ മാതൃക പിന്തുടര്‍ന്നാണ് നിര്‍മ്മിതി. കൊറോണ രോഗികള്‍ക്ക് അനുകൂലമായ താപനില മുറിയില്‍ ക്രമീകരിക്കും. ബയോ ടോയ്‌ലറ്റ്‌, എ സി എന്നിവ മുറിയിലുണ്ട്. സ്റ്റീലും ഗ്ലാസും പരിസ്ഥിതിക്ക് ദോഷമില്ലാത്ത യുപിവിസി യും ഉപയോഗിച്ചാണ് നിര്‍മ്മിതി. ആന്റി സ്റ്റാറ്റിക് മെറ്റീരിയല്‍ കൊണ്ടാണ് തറ. രോഗിയുമായി നേരിട്ട് സമ്പര്‍ക്കം ഇല്ലാതെ മരുന്ന്, കൃത്രിമ ശ്വാസം ഇവയൊക്കെ നല്‍കുന്നതിന് സംവിധാനം ഉണ്ട്. ലീവിംഗ് സ്‌പേസ് അഴിക്കാനും പിന്നീട് ആവശ്യമുള്ളപ്പോള്‍ അര മണിക്കൂര്‍ കൊണ്ട് കൂട്ടിച്ചേര്‍ക്കാനും കഴിയും.

പൊതുസ്ഥലത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ ആളുകളെ രോഗാണു വിമുക്തമാക്കുന്നതിനുള്ള ഫ്യൂമിഗേഷന്‍ ചേബറും നിര്‍മിച്ച് നല്‍കുന്നുണ്ട്. ഹൈഡ്രജന്‍ പെറോക്‌സൈഡും സില്‍വര്‍ 500-ഉം ചേര്‍ന്ന പുകയാണ് ആളുകളെ രോഗാണു വിമുക്തമാക്കുന്നതിന് ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ നടത്തുന്ന ദുരിത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുവാനായി ബോബി ചെമ്മണ്ണൂര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് രണ്ടു ലക്ഷം സന്നദ്ധപ്രവര്‍ത്തകരെ സജ്ജരാക്കിയിട്ടുണ്ട്എന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

ഇഗ്ലു ലിവിങ് സ്‌പേസ് നിര്‍മ്മാണം അനുരാഗ് സി അശോകന്‍ ഫൈന്‍കോണും രൂപകല്പന വി.കെ ലത്തീഷും സാങ്കേതിക കാര്യങ്ങള്‍ ജോയ് മേനാച്ചേരിയും നിര്‍വഹിക്കുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *