റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇറ്റലിയിൽ ഭീമൻ പാലം തകർന്നുവീണു: ലോക്ക് ഡൗൺ ആയതിനാൽ ഒഴിവായത് വൻ ദുരന്തം

April 9, 2020 - 10:52 am

റോം ഏപ്രിൽ 9: ഇറ്റലിയില്‍ ജെനോവ, ഫ്ലോറന്‍സ് നഗരങ്ങള്‍ക്കിടയില്‍ മാസാ കരാറ പ്രവിശ്യയില്‍ ടുസ്‌കാനിയില്‍ 850 അടി നീളവും 27 അടി ഉയരവുമുള്ള ഭീമന്‍ പാലം തകര്‍ന്നു വീണു. ലോക്ക് ഡൗൺ ആയതിനാൽ ഒഴിവായത് വന്‍ ദുരന്തമാണ്. സാധാരണ നല്ല തിരക്കനുഭവപ്പെടുന്ന പാലമായിരുന്നു ഇത്. ഇറ്റലിയില്‍ ലോക്ക്ഡൗണായതിനാല്‍ വാഹനങ്ങളൊന്നും ഈ മേഖലയിലൂടെ കടന്നുപോയിരുന്നില്ല. പാലം ഉള്‍പ്പെടുന്ന എസ്.എസ് 330 റോഡില്‍ പൊതുഗതാഗതം നിരോധിച്ചിരിക്കുകയായിരുന്നു.

അപകട സമയം രണ്ട് പാഴ്സല്‍ സര്‍വീസ് വാനുകള്‍ പാലത്തിലൂടെ കടന്നുപോയിരുന്നു. രണ്ട് വാനിന്റെയും ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാദേശിക സമയം ഇന്നലെ രാവിലെ 10.25 ഓടെയായിരുന്നു അപകടം. 2018 ഓഗസ്റ്റില്‍ സമാന രീതിയില്‍ ജനോവയില്‍ 50 വര്‍ഷം പഴക്കമുള്ള ഒരു പാലം തകര്‍ന്നിരുന്നു. 260 അടി ഉയരമുള്ള പാലം തകര്‍ന്ന് 43 പേരാണ് അന്ന് മരിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *