ന്യൂഡല്‍ഹി ഏപ്രിൽ 10: ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 5,895 ആയി. വ്യാഴാഴ്ച 169 പേര് മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. 478 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. അതേസമയം, വെള്ളിയാഴ്ച രാവിലെയോടെ 6000ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 591 പുതിയ കോവിഡ് ബാധകളും 20 മരണവും വിവിധ സംസ്ഥാനങ്ങളിലായി റിപോര്‍ട്ട് ചെയ്തു. നിലവില്‍ 5218 പേരാണ് ചികിത്സയിലുള്ളത്.
പി.ടി.ഐയുടെ ഏറ്റവും പുതിയ റിപോര്‍ട്ട് പ്രകാരം രാജ്യത്ത് ഇതുവരെ 6624 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 225 പേര് മരിക്കുകയും 596 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു.
