റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തിൽ ഏഴുപേർക്ക് കൂടി കോവിഡ്; 27 പേർ രോഗമുക്തരായി

April 16, 2020 - 7:02 pm

തിരുവനന്തപുരം ഏപ്രിൽ 16: സംസ്ഥാനത്ത് വ്യാഴാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത് 7 പേര്‍ക്ക്. കൊറോണ അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തില് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

കണ്ണൂരിൽ നാല് പേർക്കും കോഴിക്കോട് ജില്ലയില് രണ്ട് പേർക്കും കാസർകോട്ട് ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര്‍ വിദേശത്തുനിന്നു വന്നവരാണ്. രണ്ടു പേര്‍ക്കും സമ്പർക്കം മൂലമാണ് രോഗം പിടിപെട്ടത്.

ഇന്ന് 27 പേർക്ക് പരിശോധനാഫലം നെഗറ്റീവായി. കാസര്‍ക്കോട്ട് 24, എറണാകുളം, മലപ്പുറം, പാലക്കാട് ഒന്നു വീതം.

ഇതുവരെ 394 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 147 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *