റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 14000 കടന്നു

April 18, 2020 - 10:33 am

ന്യൂഡൽഹി ഏപ്രിൽ 18: 24 മണിക്കൂറിനിടെ രാജ്യത്ത് 991 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 43 പേര്‍ മരണത്തിന് കീഴടങ്ങിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 14000 കടന്നു. 14378 പേരെയാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 11906 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 1992 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇതുവരെ 480 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന്് മരണത്തിന് കീഴടങ്ങിയത്.

കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *