റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തിൽ 19 പേർക്ക് കൂടി കോവിഡ്

April 21, 2020 - 6:20 pm

തിരുവനന്തപുരം ഏപ്രിൽ 21: കേരളത്തില്‍ ഇന്ന് 19 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് അവലോകനത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂരില്‍ 10 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ ഒമ്പത് പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്. കാസര്‍കോട് മൂന്ന്,​ പാലക്കാട് നാല്,​ മലപ്പുറം- ഒന്ന്,​ കൊല്ലം- ഒന്ന് എന്നിങ്ങനെയാണ് മറ്റുകണക്കുകള്‍.

സംസ്ഥാനത്ത് 16 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കണ്ണൂര്‍ ജില്ലയിലെ 7 പേരുടേയും കാസര്‍ഗോഡ് ജില്ലയിലെ 4 പേരുടേയും (ഒരാള്‍ കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്നത്) കോഴിക്കോട് ജില്ലയിലെ 4 പേരുടേയും (2 കണ്ണൂര്‍ സ്വദേശികള്‍) തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള ഒരാളുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 307 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 117 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 36,667 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 36,335 പേര്‍ വീടുകളിലും 332 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 102 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 20,252 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 19,449 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍, കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *