റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരണപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ രക്തസാക്ഷികള്‍, കുടുംബത്തിന് 50 ലക്ഷം ധനസഹായം

April 21, 2020 - 5:54 pm

ഭുവനേശ്വര്‍: കൊറോണ വൈറസ് വ്യാപത്തെ തുടര്‍ന്ന് ലോകത്ത് നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടമാകുന്നത്. ഇങ്ങനെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ജീവന്‍ നഷ്ടമാകുന്ന ആരോഗ്യപ്രവര്‍ത്തരുടെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചരിക്കുകയാണ് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ അക്രമങ്ങളഴിച്ചുവിടുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ജീവന്‍ നഷ്ടപ്പെടുന്ന സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം കന്ദ്രസര്‍ക്കാരുമായി സംയോജിച്ച് ഉറപ്പാക്കും. അവരെ സംസ്ഥാനം രക്തസാക്ഷികളായി കണക്കാക്കുകയും അവരുടെ ശവസംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുകയും ചെയ്യും.സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്ക് വിരമിക്കുന്ന ദിവസം വരെയുള്ള വേതനം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇവരുടെ ജീവന്‍ പോലും പണയപ്പെടുത്തിയ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കുന്നതിനായി പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തും. ആരോഗ്യപ്രവര്‍ത്തകരുടെ സേവനങ്ങളെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചാല്‍ അത്തരക്കാര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമമുള്‍പ്പടെയുള്ള കര്‍ശനമായ നിയമനടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും നടത്തുന്ന നിസ്വാര്‍ഥമായ സേവനത്തോട് ജനങ്ങള്‍ കൃതജ്ഞതയുള്ളവരായിരിക്കണമെന്നും പട്‌നായിക് പറഞ്ഞു. ഇതുവരെ ഒഡീഷയില്‍ 79 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *