ഗുഹാവട്ടി: ആസാമിലെ ബിശ്വനാഥ് ജില്ലയിലെ ബിശ്വനാഥ് ചരിയാലിയില്‍ പെട്രോള്‍ പമ്പിനു സമീപം വെച്ച് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആശുപത്രിയില്‍ ജോലിക്ക് പോവുകയായിരുന്ന നഴ്‌സുമാരെ പിടികൂടി. കൂട്ടബലാത്സംഗം ചെയ്യുവാന്‍ ശ്രമിച്ചു. ഭാഗ്യത്തിന് അവര്‍ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ബിശ്വനാഥ് ചരിയാലിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരായ രണ്ട് യുവതികള്‍ ഡ്യൂട്ടിക്കായി പോകുമ്പോള്‍ ആശുപത്രിയുടെ പരിസരത്ത് വച്ചായിരുന്നു ആക്രമണം. ഓടി ആശുപത്രിയില്‍ എത്തുവാന്‍ കഴിഞ്ഞതുകൊണ്ട് രക്ഷപ്പെട്ടു. ആശുപത്രി ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ നേഴ്‌സുമാരെ പിന്തുടര്‍ന്നുവന്ന സംഘത്തിലെ ഒരാളെ പിടികൂടി. മറ്റുള്ളവര്‍ രക്ഷപ്പെട്ടു. ഒരു പെട്രോള്‍ പമ്പിന്റെ മുമ്പില്‍ വെച്ചാണ് സംഭവം ഉണ്ടായത്. റോഡ് വിജനമായിരുന്നു എങ്കിലും പമ്പില്‍ ജീവനക്കാര്‍ ഉണ്ടായിരുന്നു. നേഴ്‌സുമാരുടെ രക്ഷയ്ക്ക് ആരുമെത്തിയില്ല.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ഈ വാര്‍ത്ത ഞെട്ടലുണ്ടാക്കി ഇരിക്കുകയാണ്. പോലീസ് കേസെടുത്തു. പ്രതികള്‍ പിടിയിലായിട്ടില്ല.
