ന്യൂഡല്‍ഹി: ട്രെയിന്‍ മാര്‍ഗമുള്ള ജനസഞ്ചാരം സുഗമമാക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കി. സ്ഥിരീകരിച്ച ടിക്കറ്റുള്ള യാത്രക്കാരെ മാത്രമേ റെയില്‍വേ സ്റ്റേഷന് അകത്തേക്കും പുറത്തേക്കും പ്രവേശിക്കാന്‍ അനുവദിക്കൂ. എല്ലാ യാത്രക്കാരെയും നിര്‍ബന്ധിത ആരോഗ്യ പരിശോധന നടത്തും. രോഗ ലക്ഷണമില്ലാത്തവരെ മാത്രമേ ട്രെയിനില്‍ കയറാന്‍ അനുവദിക്കൂ. യാത്രയ്ക്കിടെയും റെയില്‍വേ സ്റ്റേഷനുകളിലും, ആരോഗ്യ ശുചിത്വ മാനദണ്ഡങ്ങളും സാമൂഹിക അകലവും കര്‍ശനമായി പാലിക്കണം.
എല്ലാ യാത്രക്കാര്‍ക്കും സ്റ്റേഷനിലും കോച്ചുകളിലും പ്രവേശനത്തിനും പുറത്തേക്കുമുള്ള കവാടത്തില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കും. കൂടാതെ, എല്ലാ യാത്രക്കാരും പ്രവേശന സമയത്തും യാത്രയ്ക്കിടയിലും മാസ്‌കുകള്‍ ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. യാത്രാ ലക്ഷ്യത്തില്‍ എത്തുമ്പോള്‍ അവിടെ സംസ്ഥാനമോ കേന്ദ്ര ഭരണ പ്രദേശമോ നല്‍കുന്ന ആരോഗ്യ മാര്‍ഗനിര്‍ദേശം പാലിക്കണം. ആരോഗ്യകുടുംബക്ഷേമ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവുമായി കൂടിയാലോചിച്ച് റെയില്‍വേ മന്ത്രാലയം ട്രെയിനുകളുടെ ഗതാഗതം പടിപടിയായി അനുവദിക്കും. ഔദ്യോഗിക അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക http://164.100.117.97/WriteReadData/userfiles/MHA%20Order%20Dt.%2011.5.2020%20on%20SOP%20for%20movement%20of%20persons%20by%20trains.pdf
ബന്ധപ്പെട്ട രേഖ: https://pib.gov.in/PressReleasePage.aspx?PRID=1623016
