റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലങ്കര ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും,കേരളത്തില്‍ അഞ്ചു ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

May 16, 2020 - 5:38 pm

കൊച്ചി: വേനല്‍മഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ 42.00 മീറ്റര്‍ സംഭരണശേഷിയുള്ള മലങ്കര ഡാമിന്റെ ഷട്ടറുകള്‍ നാളെ (17-05) രാവിലെ ആറ് മണിയോടെ തുറക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്. മൂന്ന് ഷട്ടറുകള്‍ 20 സെ.മീ ഉയരത്തിലാണ് തുറക്കുക.തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് ഡാമിന്റെ ഷട്ടറുകള്‍ അവസാനമായി തുറന്നത്.

സംസ്ഥാനത്ത് നാളെ (17-05) കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലവസ്ഥാ നിരീക്ഷണം. തൃശൂര്‍ പാലക്കാട് ജില്ലകളില്‍ നാളെ(17-05) യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യ തൊഴിലാളികള്‍ നാളെ ഒരു കാരണവശാലും കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി. ഇന്ന് (16-05) കൊല്ലം,പത്തനംതിട്ട, കോട്ടയം,എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.
ഇനിയുള്ള അഞ്ചു ദിവസങ്ങളിലും ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണം അറിയിച്ചു.

ഇടിയും മിന്നലും ശക്തമായതിനാല്‍ ജനങ്ങള്‍ വേണ്ട മുന്‍കരുതല്‍ എടുക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *