റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടിക് ടോക്ക് വീഡിയോകളില്‍ സമയം ചെലവഴിക്കുന്നതില്‍ ഭര്‍ത്താവ് വഴക്കുപറഞ്ഞതില്‍ മനംനൊന്ത് ഭാര്യയും മകനും സയനൈഡ് കഴിച്ച് ജീവിതം അവസാനിപ്പിച്ചു

May 20, 2020 - 7:11 pm

വിജയവാഡ: ടിക് ടോക്ക് വീഡിയോകളില്‍ സമയം ചെലവഴിക്കുന്നതില്‍ ഭര്‍ത്താവ് വഴക്കുപറഞ്ഞതില്‍ മനംനൊന്ത് ഭാര്യയും മകനും സയനൈഡ് കഴിച്ച് ജീവിതം അവസാനിപ്പിച്ചു. വിജയവാഡയിലെ വൈഎസ്ആര്‍ കോളനിയില്‍ താമസിക്കുന്ന ഷെയ്ഖ് കരീമ(35)യും 16കാരനായ മകനുമാണ് ആത്മഹത്യ ചെയ്തത്. സയനൈഡ് കഴിച്ചാണ് ഇരുവരും ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ലോക്ഡൗണില്‍ ജോലി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷെയ്ഖ് ഷംസുദ്ദീനും കരീമയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന് ഭാര്യയുടെ ടിക് ടോക് ഭ്രമത്തെച്ചൊല്ലിയായി തര്‍ക്കം.

ജൂവലറി തൊഴിലാളിയാണ് ഷംസുദ്ദീന്‍. ലോക്ഡൗണ്‍ മൂലം ജൂവലറികള്‍ ഉടമകള്‍ അടച്ചിട്ടതിനാല്‍ ഷംസുദ്ദീന് ജോലി നഷ്ടപ്പെട്ടു. ഇതോടെ കുടുംബം കടുത്ത സാമ്പത്തിക ബാധ്യതകളിലായി. ഇതിനിടെയിലാണ് ടിക് ടോക്ക് പോലെയുള്ള അനാവശ്യകാര്യങ്ങളില്‍ സമയം ചെലവഴിക്കുന്നതെന്നു പറഞ്ഞ് ഭാര്യയെ ഷംസുദ്ദീന്‍ കുറ്റപ്പെടുത്തി. ഇതോടെ സ്വര്‍ണം മിനുക്കാനായി സൂക്ഷിച്ചിരുന്ന സയനൈഡ് കുടിച്ച് കരീമ ജീവനൊടുക്കുകയായിയിരുന്നു. അമ്മയുടെ മരണം കണ്ടുനിന്ന 16കാരനായ മകനും തൊട്ടുപിന്നാലെ ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *