റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൈനര്‍ ആയ പ്ലസ്1 വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി സംഘംചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

June 3, 2020 - 9:39 am

കൊല്ലം: പ്ലസ്വണ്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. പത്തനാപുരം പാതിരിക്കല്‍ നിഥിന്‍ മന്‍സിലില്‍ തൗഫീഖ് (25), പത്തനാപുരം നടുക്കുന്ന് നിഥിയ മന്‍സിലില്‍ നിഥിന്‍ (30), പത്തനാപുരം നടുക്കുന്ന് മംഗലത്ത് പുത്തന്‍വീട്ടില്‍ വിഷ്ണു (28) എന്നിവരെയാണ് കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കോണ്‍ക്രീറ്റ് പണിക്കാരനായ തൗഫീഖുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നുവെന്നും ജോലിസ്ഥലത്ത് ഭക്ഷണംവരെ എത്തിച്ചു നല്‍കാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ മേയ് 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിഥിനെയും വിഷ്ണുവിനെയും കൂട്ടി തൗഫീഖ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയും വാഴപ്പാറ മാങ്കുന്ന് എസ്റ്റേറ്റിലെ പൊളിഞ്ഞുകിടക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ കുന്നിക്കോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *