റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊറോണ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയിലെ ബില്ലിന് തമിഴ്‌നാട് പരിധി വച്ചു

June 7, 2020 - 12:10 am

ചെന്നൈ: കൊറോണ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയിലെ ബില്ലിന് തമിഴ്‌നാട് പരിധി വച്ചു. ഇനി വാര്‍ഡുകളില്‍ ഒരു ദിവസം പരമാവധി 7500 രൂപയും ഐസിയുകളില്‍ പരമാവധി 15,000 രൂപയുമാണ് കോവിഡ് രോഗികളില്‍നിന്ന് ഈടാക്കാന്‍ സാധിക്കുക. ആരോഗ്യ സെക്രട്ടറി ബീല രാജേഷ് തലവനായുള്ള സമിതിയാണ് സര്‍ക്കാരിലേക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. സമിതി നിര്‍ദേശിച്ച പരമാവധി തുകയേക്കാള്‍ കൂടുതല്‍ തുക ആശുപത്രികള്‍ ഈടാക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

രാജ്യത്ത് മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനമാണ് തമിഴ്നാട്. തമിഴ്നാട് ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍ കോവിഡ് രോഗികളില്‍നിന്ന് അമിതഫീസ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ആശുപത്രികളിലെ ഫീസുകള്‍ ക്രമീകരിക്കുമെന്നും സേവനം ചെയ്യാനുള്ള സമയമാണിതെന്നും അദ്ദേഹം സ്വകാര്യ ആശുപത്രികളെ ഓര്‍മിപ്പിച്ചിരുന്നു. വെള്ളിയാഴ്ചവരെ ഔദ്യോഗിക കണക്ക് പ്രകാരം 28,000ത്തിലേറെ പേര്‍ക്ക് തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 232 മരണങ്ങളും ഉണ്ടായി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *