റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൊലീസുകാരന്റെ കൊലപാതകത്തില്‍ കുറ്റം സംശയാതീതമായി തെളിഞ്ഞില്ല; ബന്ധുവായ യുവതിയെ വിട്ടയച്ചു

June 7, 2020 - 12:04 am

ഇടുക്കി: പൊലീസുകാരനെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ ഭാര്യാ സഹോദരിയെ കോടതി വെറുതെവിട്ടു. വെള്ളിയാമറ്റം കരിപ്പലങ്ങാട് പുത്തന്‍പറമ്പില്‍ വീട്ടില്‍ സരസമ്മയെയാണ് (56) തൊടുപുഴ അഡീഷണല്‍ സെഷന്‍സ് ജഡ്ജി എല്‍സമ്മ വെറുതെവിട്ടത്.

2015 ജനുവരി 31നാണ് കുളമാവ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായിരുന്ന കരിപ്പലങ്ങാട് പാലോന്നിയില്‍ പി പി രാജു (42) കൊല്ലപ്പെട്ടത്. തന്റെ സഹോദരിയെ കൊല്ലാന്‍ ശ്രമിച്ചതിലുള്ള വിരോധത്താല്‍ സരസമ്മ ഇദ്ദേഹത്തെ തലയ്ക്കടിച്ചുവീഴ്ത്തി കഴുത്തറുത്ത് കൊല്ലുകയായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സരസമ്മയാണ് കൊലപ്പെടുത്തിയതെന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *