റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

91 പേർക്ക് ചൊവ്വാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു; 34 പേർക്ക് രോഗമുക്തി

June 9, 2020 - 10:28 pm

തിരുവനന്തപുരം: കേരളത്തിൽ ചൊവ്വാഴ്ച 91 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 14 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 11 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 10 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 8 പേർക്കും, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 7 പേർക്ക് വീതവും, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും, കൊല്ലം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും, എറണാകുളം ജില്ലയിൽ നിന്നുള്ള 4 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 2 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 53 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (യു.എ.ഇ. -30, കുവൈറ്റ് -10, താജിക്കിസ്ഥാൻ- 4, നൈജീരിയ-4, റഷ്യ-3, സൗദി അറേബ്യ-2) 27 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര-14, തമിഴ്‌നാട്-5, ഡൽഹി-5, കർണാടക-2, ആന്ധ്രാപ്രദേശ്-1) വന്നതാണ്. 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ 4 പേർക്കും തൃശൂർ ജില്ലയിലെ 3 പേർക്കും മലപ്പുറം ജില്ലയിലെ 2 പേർക്കും കണ്ണൂർ ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 34 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 12 പേരുടെയും (ഒരു കൊല്ലം സ്വദേശി), പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 6 പേരുടെയും, തൃശൂർ, കോഴിക്കോട് (ഒരു വയനാട് സ്വദേശി) ജില്ലകളിൽ നിന്നുള്ള 4 പേരുടെ വീതവും കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നുള്ള 2 പേരുടെ വീതവും, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1231 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 848 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,04,153 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 2,02,240 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 1913 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 269 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 3813 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 95,397 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 90,662 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 22,855 സാമ്പിളുകൾ ശേഖരിച്ചതിൽ 21,230 സാമ്പിളുകൾ നെഗറ്റീവ് ആയി. 6,135 റിപ്പീറ്റ് സാമ്പിൾ ഉൾപ്പെടെ ആകെ 1,26,088 സാമ്പിളുകളാണ് പരിശോധിച്ചത്.

ചൊവ്വാഴ്ച പുതുതായി 10 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കാസർഗോഡ് ജില്ലയിലെ ചെമ്മനാട്, ചെങ്കള, നീലേശ്വരം, പുല്ലൂർ പെരിയ, തൃശൂർ ജില്ലയിലെ അവണൂർ, അടാട്ട്, ചേർപ്പ്, വടക്കേക്കാട്, തൃക്കൂർ, ഇരിഞ്ഞാലക്കുട മുൻസിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. നിലവിൽ ആകെ 158 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *