റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ക്ക് ശരവേഗം; അതിര്‍ത്തിയില്‍ രണ്ടിടത്ത് ചൈന സൈന്യത്തെ പിന്‍വലിച്ചുതുടങ്ങി

June 10, 2020 - 3:03 pm

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാനില്‍ നിലയുറപ്പിച്ചിരുന്ന ചൈനീസ് സൈന്യം വന്‍തോതില്‍ പിന്മാറുന്നു. പാന്‍ഗോങ് പ്രവിശ്യയില്‍ വിന്യസിച്ച ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികരില്‍ നിരവധി പേരെ ചൈനീസ് സേന തിരിച്ചുവിളിച്ചു. അതേസമയം, ഇന്ത്യയും ഈ പ്രദേശത്തെ സൈനികസാന്നിധ്യം കുറച്ചിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിലും ചൈനീസ് സൈന്യം രണ്ടുമുതല്‍ മൂന്നുവരെ കിലോമീറ്ററുകള്‍ പിന്‍വലിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പാന്‍ഗോങ് തടാകത്തിനോട് അടുത്തുകിടക്കുന്ന പ്രദേശത്ത് ഇരുരാജ്യങ്ങളുടെയും സേനകള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരുന്നു. മെയ് അഞ്ച്, ആറ് തീയതികളില്‍ കിഴക്കന്‍ ലഡാക്കിലെ പാന്‍ഗോങ് തടാകത്തോടടുത്തു കിടക്കുന്ന പ്രദേശത്തുവച്ച് ചൈനയുടേയും ഇന്ത്യയുടേയും സൈനികര്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. പിന്നീട് അത് രൂക്ഷമായി. 2017ല്‍ ഡോക് ലാമില്‍ ഉണ്ടായ 72 ദിവസം നീണ്ടസംഘര്‍ഷത്തിനുശേഷം ഇതാദ്യമായാണ് ചൈനയ്ക്കും ഇന്ത്യക്കുമിടയില്‍ വീണ്ടും അസ്വാരസ്യമുണ്ടായത്.

അതേസമയം, ഗാല്‍വാന്‍ പ്രദേശത്തെ പട്രോളിങ് പോയിന്റ് 14, പട്രോളിങ് പോയിന്റ് 15, ഹോട്ട് സ്പ്രിങ്‌സ് എന്നിവിടങ്ങളില്‍ അടുത്തുതന്നെ ഇന്ത്യന്‍, ചൈനീസ് സേനകള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കാനിരിക്കുകയാണ്. ഈ ചര്‍ച്ചകള്‍ക്കു മുന്നോടിയായാണ് ചൈന സൈനികരെ പിന്‍വലിക്കുന്നതെന്നും സൂചനയുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *