റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പോത്തിനെ മോഷ്ടിച്ച് അറുത്തു വിറ്റിരുന്നയാള്‍ അറസ്റ്റില്‍

June 15, 2020 - 4:13 pm

കോഴിക്കോട്: നരിക്കുനിയില്‍ പോത്തിനെ മോഷ്ടിച്ച് അറുത്തു വിറ്റിരുന്നയാള്‍ അറസ്റ്റില്‍. നരിക്കുനി ചെമ്പക്കുന്ന് താമസിക്കുന്ന കൂടത്തന്‍കണ്ടി ജാബിറിനെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്. ഇയാള്‍ താമരശ്ശേരി കെടവൂര്‍ ജുമാമസ്ജിദിനു മുന്നിലും നരിക്കുനി കുമാരസ്വാമി റോഡിലും ഇറച്ചിക്കടകള്‍ നടത്തിവരുകയാണ്. കഴിഞ്ഞദിവസം പടനിലം സ്വദേശി അഷ്‌റഫ് വളര്‍ത്തുന്ന പോത്തുകളില്‍ മൂന്നെണ്ണത്തെ കാണാതായതിനെ തുടര്‍ന്ന് കുന്ദമംഗലം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരു പോത്തിനെ നരിക്കുനിയില്‍നിന്നു കണ്ടെത്തി. തുടര്‍ന്ന് പരിസരത്തുള്ള സിസിടിവികള്‍ പൊലീസ് പരിശോധന നടത്തുകയും യുവാവിനെ പിടികൂടുകയുമായിരുന്നു. ചോദ്യംചെയ്യലിനിടെ താന്‍ ഇതിനുമുമ്പ് മൂന്നു പോത്തുകളെ മോഷ്ടിച്ച് അറുത്തുവിറ്റ കാര്യം പൊലീസിനോട് സമ്മതിച്ചു. കണ്ടെത്തിയ പോത്തിനെ പൊലീസ് ഉടമയ്ക്കുതന്നെ തിരിച്ചുനല്‍കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *